Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ 12 എൽഎസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 12 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (24) ആണ് അറസ്റ്റിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ അലൻ വർഗീസ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. താൻ ഗായകനാണെന്നാണ് സിജോ പൊലീസിനോട് പറഞ്ഞത്.

ഈ വീട് കേന്ദ്രീകരിച്ച് ടാറ്റൂ ചെയ്യുന്നുണ്ടെന്നും നിരവധി യുവാക്കളും യുവതികളും ഇവിടെ പതിവായി വന്നുപോകുന്നുണ്ടെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 12 എൽഎസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്. ഈ മാസം കൊച്ചി സിറ്റിയിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി ലഹരിമരുന്ന് കേസാണിത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. ലഹരിമാഫിയക്കെതിരെ കർശന നടപടി തുടരുമെന്നും നഗരത്തിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix