Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫിൽ ഭിന്നത രൂക്ഷം; നേതൃത്വത്തിനെതിരെ വിമർശനവുമായി ആർഎസ്പി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: യുഡിഎഫിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കി ആർഎസ്പി നേതാവ് എ.എ. അസീസ്. സംസ്ഥാനത്തെ ഭരണം ചില കാര്യങ്ങളിൽ മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധയില്ലെന്നും അദ്ദേഹം വിമർശിച്ചു.

ബോർഡുകളിലും കോർപ്പറേഷനുകളിലും ചെയർമാൻ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇതുവരെ ചർച്ചകൾ പൂർത്തിയാക്കിയിട്ടില്ലെന്നും അസീസ് പറഞ്ഞു.

സർക്കാർ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ തീരുമാനമായിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ വിവരം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫ് ഭരണത്തിൽ മുസ്ലിം ലീഗിന് മാത്രമാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്ന വിമർശനം കോൺഗ്രസിലും ഉയർന്നിട്ടുണ്ട്. ബോർഡ്, കോർപ്പറേഷൻ പദവികൾ ലഭിക്കാത്തതിൽ കോൺഗ്രസ് നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. ആറുമാസം കഴിഞ്ഞിട്ടും കോൺഗ്രസിന് അർഹമായ സ്ഥാനങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പരാതി.

ഭരണമാറ്റം ഉണ്ടായിട്ടും ചില പദവികളിൽ സിപിഎം നേതാക്കൾ തുടരുന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ചില മന്ത്രിമാരുടെ ജില്ലകളിലെ സന്ദർശന വിവരങ്ങൾ പോലും പ്രാദേശിക നേതാക്കളെ അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. പദവി വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ എ വിഭാഗം. പ്രധാന ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാക്കാനാണ് നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix