Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴഞ്ചേരി പാലത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി തർക്കം മുറുകുന്നു; അബിൻ വർക്കിക്ക് മറുപടിയുമായി വീണാ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയും പാലത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലിയുള്ള തർക്കം അവസാനിക്കുന്നില്ല. പാലം എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് യാഥാർഥ്യമായതെന്ന വാദവുമായി മുൻമന്ത്രി വീണാ ജോർജ് രംഗത്തെത്തി. 2012ൽ അന്നത്തെ എംഎൽഎ ശിവദാസൻ നായർ ആരംഭിച്ച പദ്ധതിയാണ് വീണാ ജോർജ് ഏറ്റെടുത്തതെന്ന ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ പരാമർശത്തിന് മറുപടിയായാണ് വീണയുടെ പ്രതികരണം.

2016 ജൂലൈയിലെ ബജറ്റിലാണ് പാലം പ്രഖ്യാപിച്ചത്. കിഫ്ബി വഴി പണം അനുവദിച്ച് അതേ വർഷം ഒക്ടോബറിൽ ഭരണാനുമതിയും നൽകി. തുടർന്ന് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി 2018ലാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, ഇതിന് ആറു വർഷം മുൻപുള്ള ഭരണാനുമതിയിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചതെന്ന് അവകാശപ്പെടുന്നത് വലിയ വിസ്മയമാണെന്ന് വീണാ ജോർജ് പറഞ്ഞു. നുണകൾ വന്നതുപോലെ അപ്രത്യക്ഷമാകുമെന്നും സത്യത്തിന് മാത്രമേ സ്ഥിരമായ നിലനിൽപ്പുള്ളൂവെന്നും അവർ കുറിച്ചു.

2016ൽ നിർമാണം പോലും ആരംഭിച്ചിട്ടില്ലാതിരുന്ന ആഞ്ഞിലിമൂട്ടിൽക്കടവ് പാലം മുൻ എംഎൽഎ പൂർത്തീകരിച്ചതാണെന്ന് പറയുന്നതും മറ്റൊരു വിസ്മയമാണെന്ന് വീണാ ജോർജ് പരിഹസിച്ചു. രണ്ടു തവണ ഒരേ വ്യക്തിയോട് പരാജയപ്പെട്ട് വീട്ടിലിരിക്കുന്ന കോൺഗ്രസ് മുൻ എംഎൽഎയോട് ‘നുണ വീട്ടിലിരുത്തുമെന്ന്’ പറയാൻ ഒരു പോസ്റ്റ് വേണ്ടിയിരുന്നില്ലെന്നും അവർ കുറിച്ചു. 2016ൽ എംഎൽഎയായി ചുമതലയേൽക്കുമ്പോൾ ആറന്മുള മണ്ഡലത്തിൽ പൂർത്തിയായതോ നിർമാണത്തിലിരിക്കുന്നതോ ആയ ഒരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും വികസനവും പദ്ധതികളും ഇല്ലാത്ത അവസ്ഥയായിരുന്നു മണ്ഡലത്തിലേതെന്നും വീണാ ജോർജ് അവകാശപ്പെട്ടു.

ഇന്ന് വൈകിട്ടാണ് കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പാലം ഉദ്ഘാടനം ചെയ്യും. എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും ചടങ്ങിൽ പങ്കെടുക്കും. മന്ത്രി വീണാ ജോർജിനെയും ആറന്മുള എംഎൽഎ അബിൻ വർക്കിയെയും ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ഇരുവരും ചടങ്ങിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix