സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ‘വഴികാട്ടി’ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലാ : നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെയിന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നത്.

കെയര്‍ ആന്‍ഡ് ഷെയറിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറായ ഡോ. സിറിയക്ക് തോമസ് നിര്‍വഹിച്ചു. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു മാരക വിപത്താണ് ലഹരിയും അതിന്റെ ഉപയോഗവും. ഇങ്ങനെ ഒരു പ്രതിസന്ധിയിലാണ് മമ്മൂട്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും മുന്നോട്ടുവന്ന് വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വഴികാട്ടിയുടെ കീഴിലുള്ള ‘തോക്ക് ടു മമ്മൂക്ക’ എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൗണ്‍സിലിംഗ് പോലെയുള്ള ആവശ്യങ്ങള്‍ ഒരു ഹെല്‍പ്പ് ലൈനിലൂടെ നമ്മുക്ക് അറിയിക്കാവുന്നതാണ്. വഴികാട്ടിലൂടെ അതിലുപരിയായി കേരളത്തിന്റെ അങ്ങോളമിങ്ങോളം വിവിധ സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തിവരികയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. വിവിധ പദ്ധതികളിലൂടെ കുട്ടികള്‍ക്കായുള്ള സൗജന്യ റോബോട്ടിക് സര്‍ജറി, സൗജന്യ ഹൃദയ വാല്‍വ് സര്‍ജറി, സൗജന്യ വൃക്ക ട്രാന്‍സ്പ്ലാന്റേഷന്‍, വിവിധങ്ങളായ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നു. കേരള ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ പുതിയ പദ്ധതികള്‍ രൂപീകരിച്ച് സഹായിക്കാന്‍ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സാധിക്കട്ടെ എന്നും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായും മുന്‍ വൈസ് ചാന്‍സിലര്‍ പറഞ്ഞു.

മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ റവ. ഡോ മാത്യു ആനത്താരക്കല്‍ സി എം ഐ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ ആമുഖപ്രസംഗം നടത്തി. ശ്രീരാമകൃഷ്ണ മഠം മേധാവി ബ്രഹ്‌മശ്രീ വീധസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. മിനി മാത്യു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസാ മേരി പിജെ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മരിയന്‍ കോളേജ് കുട്ടിക്കാനം മുന്‍ പ്രിന്‍സിപ്പല്‍ ഡോ റൂബിള്‍ രാജ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.