Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യ നികുതിയിലെ ഇളവ് പുരോഗമനപരമായ ചുവടുവെയ്പ്പ്; കെപി നൗഷാദ് അലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്തുണയുമായി കെ.പി. നൗഷാദ് അലി എംഎൽഎ. ഇത് പുരോഗമനപരമായ ഒരു ചുവടുവെയ്പ്പാണെന്നും വിഷയത്തെ തെറ്റിദ്ധാരണകളോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തെക്കുറിച്ച് മുൻവിധിയോടെ സമീപിക്കുന്നതാണ് തെറ്റിദ്ധാരണകൾക്ക് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. ബജറ്റിൽ അവതരിപ്പിച്ചത് ശാസ്ത്രീയമായ നികുതി ഘടനയാണെന്നും, വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ അബ്കാരി നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകളെ മാറാൻ പ്രേരിപ്പിക്കുന്നതാണ് ലക്ഷ്യം. ഇത് നിർബന്ധിച്ച് കുടിപ്പിക്കുകയല്ലെന്നും, കൂടുതൽ വീര്യമുള്ള മദ്യത്തിൽ നിന്ന് കുറവുള്ളതിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യവർജനം എന്ന ലക്ഷ്യത്തോടെ ആളുകളെ ക്രമേണ ലഹരിയിൽ നിന്ന് മാറ്റുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും കെ.പി. നൗഷാദ് അലി കൂട്ടിച്ചേർത്തു. സർക്കാർ തീരുമാനം പുരോഗമനപരമാണെന്നും എല്ലാവരും അതിനെ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix