തൃശ്ശൂർ: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ ഇനത്തിൽ ഒന്നാം സ്ഥാനം നേടി തൃശൂർ ജില്ലയുടെ അഭിമാനമായി കൃതിക ലക്ഷ്മി. ബിജെപി തൃശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മാഷിന്റേയും ദിവ്യ ടീച്ചറുടെയും മകളായ കൃതിക, മികച്ച പ്രസംഗശൈലിയിലൂടെ മത്സരം കീഴടക്കി.
പ്രതിഭയും ആത്മവിശ്വാസവും ആയുധമാക്കി സംസ്ഥാന വേദിയിൽ ഉയർന്ന വിജയം നേടാനായതിൽ സ്കൂൾ അധികൃതരും അധ്യാപകരും അഭിമാനം പ്രകടിപ്പിച്ചു. ഭാവിയിലും ഉയർന്ന ലക്ഷ്യങ്ങളിലേക്കുള്ള കൃതികയുടെ യാത്ര വിജയകരമാകട്ടെ എന്നാശംസിക്കുന്നു.










