കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കരണം. എ, ബി, സി, ഡി എന്നീ നാല് സ്ലാബുകളായി തിരിച്ചാണ് പരിഷ്‌കരണം. എല്ലാ യൂണിറ്റുകളിലെയും സ്‌പെയര്‍ ബസുകള്‍ ഇതിനായി വിനിയോഗിക്കും.
ബദലി (എം പാനല്‍) വിഭാഗം ഡ്രൈവര്‍മാരെ വിന്യസിച്ചാകും സര്‍വീസ് ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിനാണ് ചാര്‍ട്ടേഡ് സര്‍വീസുകളുടെ ചുമതല. ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ടു തിരികെ ഡിപ്പോയിലെത്തുന്ന സമയം കണക്കിലാക്കിയ ഓരോ സ്ലാബിലെയും തുക നിശ്ചയിക്കുക. ഓരോ ഡിപ്പോയിലെയും ബജറ്റ് ടൂറിസം യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് സര്‍വീസിന്റെ ഏകോപന ചുമതല.
പുതുക്കിയ വാടക നിരക്ക്
എ സ്ലാബ് (40 കിലോമീറ്ററും നാല് മണിക്കൂറും)
മിനി ബസ് – 3500 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 3600 രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – 3800 രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 3900 രൂപവോള്‍വോ ലോ ഫ്‌ളോര്‍ എസി – 4300 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 5300 രൂപ
ബി സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും)
മിനി ബസ് – 5900 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 6000 രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – 6200 രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 6300 രൂപവോള്‍വോ ലോ ഫ്‌ളോര്‍ എസി – 7900 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 8900 രൂപ
സി സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും)
മിനി ബസ് – 8400 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 8500 രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 8600 രൂപസൂപ്പര്‍ ഫാസ്റ്റ് – 8700 രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 8800 രൂപവോള്‍വോ ലോ ഫ്‌ളോര്‍ എസി – 11400 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 12400 രൂപ






