തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി ദീർഘദൂര അന്തർസംസ്ഥാന സർവീസുകൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ച് നടത്തുന്ന അധിക സർവീസുകൾക്കായുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും പ്രത്യേക അധിക സർവീസുകൾ നടത്തും. ഓണക്കാലത്തെ യാത്രാപ്രതിസന്ധി കുറയ്ക്കുകയും യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അധിക സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
ഓണാവധിക്കാലത്ത് യാത്ര ചെയ്യുന്നവർ തിരക്ക് ഒഴിവാക്കുന്നതിനായി മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് കെഎസ്ആർടിസി അറിയിച്ചു.




