Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2020നു ശേഷം ആദ്യമായി ശമ്പളം കൃത്യസമയത്ത് നല്‍കി കെഎസ്ആര്‍ടിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നല്‍കി. 2020നു ശേഷം ആദ്യമായാണ് ശമ്പളം ഒന്നാം തീയതി തന്നെ അക്കൗണ്ടിലെത്തുന്നത്.മാര്‍ച്ചിലെ ശമ്പളമാണ് പൂര്‍ണമായും ഒന്നാം തീയതി തന്നെ നല്‍കിയത്. എന്നാല്‍, എംപാനല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാനായില്ല. ഇവര്‍ക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്. മുന്‍പ്, ടോമിന്‍ തച്ചങ്കരി എംഡിയായപ്പോള്‍ 3 മാസം ശമ്പളം ഒന്നാം തീയതി തന്നെ നല്‍കിയിരുന്നു.

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടും എണ്ണക്കമ്പനികള്‍ക്ക് ഉള്‍പ്പെടെയുള്ള പണം തടഞ്ഞുവച്ചുമായിരുന്നു അന്ന് തുക കണ്ടെത്തിയത്. എസ്ബിഐയില്‍നിന്ന് 100 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായി എടുത്താണ് ശമ്പളത്തിന് ഇപ്പോള്‍ പണം കണ്ടെത്തുന്നത്. ജീവനക്കാരുടെ ഹിതപരിശോധന പരിഗണിച്ചാണ് അധികൃതരുടെ നടപടിയെന്നും വിലയിരുത്തലുണ്ട്. മേയ് 10നു മുന്‍പ് നടക്കേണ്ട ഹിതപരിശോധനയ്ക്ക് റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്തി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer