സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുംഭമേളയിലെ അപകടം: 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്‍റെ സ്ഥിരീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും യുപി പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം.

പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.പിന്നാലെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മരണസംഖ്യ ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. വിഐപികള്‍ക്ക് അപകട ദിവസം പ്രവേശനം നല്‍കിയിരുന്നില്ലെന്നും യുപി സര്‍ക്കാര്‍ പറയുന്നു.

Tags :

Recent News

Advertisement