തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയിൽ തിരുവനന്തപുരം പോക്സോ കോടതി സ്റ്റേ അനുവദിച്ചു. കേസിൽ മധ്യപ്രദേശ് പൊലീസിനോട് വിശദീകരണം തേടുകയും ചെയ്തു.
വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, പെൺകുട്ടിയുടെ സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാഹ്യസമ്മർദ്ദത്തിൽ കുടുംബം വ്യാജരേഖ സൃഷ്ടിച്ചുവെന്നാരോപണവും പ്രോസിക്യൂഷൻ മുന്നോട്ടുവച്ചു.
വിവാഹത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി, എ.എ. റഹീം എംപി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ഹർജി സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികളാണ് കോടതി താത്കാലികമായി സ്റ്റേ ചെയ്തത്.




