ലാഹോർ: ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് അടുത്ത അനുയായികൾ പോലും പ്രതികരിച്ചിട്ടില്ല. ഇതോടെ ദുരൂഹത ഉയർന്നു.
ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീർ ഹംസ. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമീർ ഹംസ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ്.






