മലപ്പുറം : വാലില്ലാപുഴയിൽ എൽഡിഎഫ് കുടുംബയോഗം പി. പി സുനീർ എംപി ഉദ്ഘാടനം ചെയ്തു. സി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. വി. രാജഗോപാലൻ, ഒ.കെ അയ്യപ്പൻ, പി. സദാശിവൻ, എ.പി മോഹൻദാസ്, എം.പി അബ്ദുൽ അലി, എ. സി അബ്ദുറഹ്മാൻ കുട്ടി, എം. അമീർ അലി, എ.കെ ഷമീർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ നിഷാന സുബൈർ, സുനിത ചെറുവട്ടൂർ, പഞ്ചായത്ത് സ്ഥാനാർത്ഥികളായ രബിത, സർജാസ് അലി എന്നിവർ പ്രസംഗിച്ചു.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









