തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ചിറക്കലിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാർഡ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നടന്നു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സ. എം.വി. പ്രശാന്തൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിന് സഖാവ് മൊയ്തുട്ടി സ്വാഗതം ആശംസിക്കുകയും, പഞ്ചായത്ത് പ്രസിഡണ്ട് സഖാവ് വി. എസ്. രേഷ്മ അധ്യക്ഷത വഹിക്കുകയും ചെയ്തു. വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സന്തോഷ് കൊളത്തേരി ചടങ്ങിൽ സംസാരിച്ചു. തുടർന്ന് എൽ.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറി സ. ടി. സി. ചെറിയാൻ, സി.പി.ഐ(എം) കാട്ടകാമ്പാൽ ലോക്കൽ കമ്മറ്റി സെക്രട്ടറി സ. പി. കെ. ബാബുരാജൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സ. വി. സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തി.










