മലയാളത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു മാധ്യമം ഇത്രകണ്ട് അധപതിക്കരുതെന്ന വിമര്‍ശനങ്ങളാണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയില്‍ മുഴുവനും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരളത്തില്‍ ഉണ്ടാക്കിയ കോളിളക്കത്തിനും ജയില്‍ വാസത്തിനും ജാമ്യത്തിനും ശേഷം പൊതു സമൂഹത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.അങ്ങനെ പുറത്തിറക്കാതിരുന്ന രാഹുല്‍ കഴിഞ്ഞദിവസം 24 ന്യൂസിന് കൊടുത്ത അഭിമുഖമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ വെള്ളപൂശാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചു കൊണ്ട് രംഗത്തെത്തിയവര്‍ നിരവധിയാണ്.
സ്വന്തം പാര്‍ട്ടിക്കകത്തെ വനിതകള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെയും രാഹുലിന്റെ പക്ഷം പിടിച്ചവരും രാഹുലിനെ തള്ളി പറഞ്ഞവരും ധാരാളമുണ്ട്. എന്നാല്‍ ഇപ്പോള്‍ 24 ന്യൂസിനെയും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും വിമര്‍ശിച്ച് രംഗത്തെയിരിക്കുന്നത് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസാണ്.
രാഹുല്‍ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷന്‍ പോലെ ഒരു കമ്മീഷന്‍ വെച്ച് കോണ്‍ഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോണ്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് തുറന്നു പറഞ്ഞു.
24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുല്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആര്‍ജവം തനിക്കുണ്ടെന്നുമാണ് ഷഹാനാസ് പറയുന്നത്.
ചാനലില്‍ ഇരുന്നത് പോലെ തനിക്ക് മുന്‍പില്‍ വന്നിരിക്കാന്‍ രാഹുലിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച ഷഹനാസ് വീട്ടില്‍ പോയി രാഹുലിനെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളയാളാണ് താനെന്നും പറഞ്ഞു.
അതിനിടയില്‍ മാധ്യമ പ്രവര്‍ത്തക ലക്ഷ്മി പ്ദ്മ ഫേസ്ബുക്കില്‍ കുറിച്ച കുറച്ച് ചോദ്യങ്ങളും സഹപ്രവര്‍ത്തകനായിരുന്ന ഹാഷ്മിയെ ഓർപ്പെടുത്തിയ കുറച്ച് കാര്യങ്ങളുമാണ് ഏറേ ശ്രദ്ധേയമാകുന്നത്.
ലക്ഷ്മിയുടെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്
മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ 24 മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങള്‍
സമാഹരിക്കാതെ പോയ തെളിവുകള്‍
1.മൂന്നാമത്തെ പരാതിക്കാരിയില്‍ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കില്‍ അവര്‍ നടത്തിയിരിക്കുന്ന ബാങ്ക് ട്രാന്‍സ്ഫറുകളും ഓണ്‍ ലൈന്‍ പേര്‍ച്ചസുകളും കൊറിയര്‍ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്. കോടതിസമക്ഷമുള്ള തെളിവുകള്‍ ആണ് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്
2.അതിജീവിതകള്‍ക്കെതിരെ ദുര്‍ബല വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ ഒരു മടിയും കാണിക്കാത്ത രാഹുല്‍ എന്തുകൊണ്ടാണ് ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?
3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അവയല്ലാം കോടതിയുടെ പരിഗണനയില്‍ അല്ലേ എന്ന് ഉരുളുന്ന രാഹുല്‍ കോടതിയുടെ പരിഗണനയില്‍ തെളിവുകള്‍ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ പറയുന്നത് എങ്ങനെ?
4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുല്‍ ഫ്‌ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബില്‍ ടെക് ഗ്രൂപ്പുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തണം?
തുടങ്ങി നിരവിധി ചോദ്യങ്ങളുമായാണ് ലക്ഷ്മി പദ്മ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പരാതിയുമായി എത്തിയവരും അല്ലാത്തവരുമായ അതിജീവിതകള്‍ സൈബര്‍ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങള്‍ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നില്‍ക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങള്‍ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ കുറച്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേള്‍ക്കണമായിരുന്നു. എന്ന് പറഞ്ഞ് അവസാനിക്കുമ്പോള്‍ സൈബറിടങ്ങളില്‍ രാഹുലിനുവേണ്ട് കുരക്കുന്ന വെട്ടുകിളികളല്ലാതെ മനസാക്ഷിയുള്ള പലരും ഈ അഭിമുഖത്തില്‍ ഹാഷ്മി രാഹുലിനെ വെള്ള പൂശുകമാത്രമാണ് ചെയ്തതെന്ന നിലപാടുമായാണ് നില്‍ക്കുന്നത്.
മാങ്കൂട്ടത്തിലുമായുള്ള അഭിമുഖത്തിന് ശേഷം ഹാഷ്മിയെ വിമര്‍ശിച്ചു കൊണ്ട് നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
TRP റേറ്റിങ് കുത്തനെ കുതിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ച് അഭിമുഖം നടത്തിയതാണ് ശ്രീകണ്ഡന്‍നായരും ഹാഷ്മിയും ചെയ്തതെന്നുമാണ് ആരോപണം.
ഇത്രെയോക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും യാതൊരു കൂസലുമില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ തൊലിക്കട്ടിയെ കുറിച്ച് പറയാനും ആളുകളുണ്ട്..






