Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇടിമിന്നലിൽ വീട് തകർന്നു; രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായ പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ,തായാണ് പ്രാഥമിക കണക്ക്.

ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി സംവിധാനം പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയും നശിച്ചു. ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ തുടങ്ങിയ നിരവധി ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകരാറിലായി.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മുകൾനിലയിലെ ഓടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചുമരുകളിലും സീലിങ്ങുകളിലും വിള്ളലുണ്ടായി. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

ശക്തമായ ഇടിമിന്നൽ വീട്ടുകാരിൽ വലിയ ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമില്ല. നാശനഷ്ടം സംബന്ധിച്ച് അധികൃതർ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix