കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാതയുടെ മതിൽ ഇടിഞ്ഞ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പ്രദേശവാസികൾ വിദഗ്ധ പരിശോധന നടത്താതെ നിർമ്മാണം തുടർന്നാൽ തടയുമെന്നും വ്യക്തമാക്കി. സിപിഎം, കോൺഗ്രസ് പാർട്ടികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
വാഗാഡ് കമ്പനി നിർമാണം നടത്തുന്ന റീച്ചിലാണ് അപകടം നടന്നത്. ഈ റീച്ചിൽ മുമ്പ് അഴിമതി ആരോപണങ്ങളും, നിർമ്മാണ തകരാറുകളും ഉയർന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ് കമ്പനി എടുത്ത കരാർ വാഗാഡിന് ഉപകരാർ നൽകിയാണ് ഇവിടെ നിർമ്മാണം നടക്കുന്നത്. നേരത്തെയും നിർമാണത്തിൽ അപാകത കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊളിച്ച് വീണ്ടും നിർമ്മാണം നടത്തിയ സ്ഥലത്താണ് വീണ്ടും അപകടം സംഭവിച്ചത്.






