കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐപിസി റോഡ് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീർ (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനിനുള്ളിൽ സമീറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കളും പയ്യോളി പൊലീസും സ്ഥലത്തെത്തി.
പുതിയോട്ടിൽ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ് സമീർ. ഭാര്യ: മിൻഹാസ്. മക്കൾ: സഫ്‌വാൻ, സൈഫ, സമീർ. എറണാകുളം മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.






