മാനന്തവാടി: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ (54) മരിച്ചു. സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. മാനന്തവാടിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അഗ്നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്സൂക്ഷിച്ചിരിക്കുകയാണ്.




