ഹരിയാന: ഹരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. യന്ത്ര ഊഞ്ഞാല്‍ ഓപ്പറേറ്ററും സ്റ്റാഫുമാണ് അറസ്റ്റിലായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്സ് മേളക്കിടെ ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്.
സംഭവത്തില്‍ ഒരു പൊലീസുകാരന് ജീവന്‍നഷ്ടപെട്ടിരുന്നു. 12 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഊഞ്ഞാലിന്റെ ഒരു ഭാഗം മുഖത്തും തലയിലുമായി ഇടിച്ചാണ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദിന് ജീവന്‍ നഷ്ടമായത്. യന്ത്ര ഊഞ്ഞാലില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.










