സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാധവ് ഗാഡ്ഗിൽ അനുസ്മരണം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ പരിസ്ഥിതി ചിന്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകളും ചിന്തകളും ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു പരിപാടി.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനോടുള്ള എതിർപ്പിന്റെ യഥാർത്ഥ കാരണം അത് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായി വാദിക്കുന്നു എന്നതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ. ടി.വി. സജീവ് ( ചീഫ് സയന്റിസ്റ്റ്, കെ എഫ് ആർ ഐ)) പറഞ്ഞു. 

എസ്.പി.രവി അധ്യക്ഷനായ ചടങ്ങിൽ ഡോ. വത്സലൻ വാതുശ്ശേരി, മുല്ലപെരിയാർ സംരക്ഷണ സമിതി മുൻ ചെയർമാനും ഗ്രീൻ ലീഫ് ഇടുക്കി മേധാവിയുമായ പ്രൊഫ: സി.പി. റോയി , ചാലക്കുടി പള്ളി വികാരി ഫാ.വർഗീസ് പാത്താടൻ, സുരേഷ് മുട്ടത്തി, ജയൻ ജോസഫ് പട്ടത്ത് തുടങ്ങിയവർ സംസാരിച്ചു

ചോല ആർട്ട് ഗാലറിയുടെ സഹകരണത്തോടെ നടത്തിയ അനുസ്മരണ പരിപാടിയിൽ കലാ- സാംസ്കാരിക രംഗത്തെ പ്രമുഖരും പരിസ്ഥിതി പ്രവർത്തകരും കലാപ്രേമികളും പങ്കെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.