മലപ്പുറം: പണം തട്ടിയെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയത് ഇഷ്ടപ്പെട്ടില്ല, മന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞ് പോലീസിനെ ഫോൺ വിളിച്ചു വിരട്ടിയ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി സനൂപ് ആണ് ആൾമാറാട്ടത്തിന് പിടിയിലായത്. അഡ്മിഷൻ വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന പരാതി സനൂപിനെതിരെ ഉണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ പോലിസ് സനൂപിൻ്റെ വീട്ടിൽ പോയിരുന്നു. അതിലുള്ള വിരോധം മൂലമാണ് പൊലീസ് സ്റ്റേഷനിലെ നമ്പറിൽ വിളിച്ചു പോലീസിനെ വിരട്ടിയത്.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









