ലണ്ടൻ: യുകെയിൽ മലയാളി യുവതി മരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി സ്വദേശിയായ സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് ആണ് മരിച്ചത്. ലണ്ടനിലെ വൂൾവിച്ചിലായിരുന്നു അന്ത്യം.
ലുക്കീമിയ ബാധിതയായ കാതറിൻ 2024 സെപ്തംബറിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് 2025 ജനുവരിയിൽ സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റേഷൻ ഉൾപ്പെടെ ചികിത്സകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് എംഎസ്‌സി ഫിസിക്സ് പൂർത്തിയാക്കിയ കാതറിൻ, തുടർന്ന് യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി നേടി. പിന്നീട് ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. 2023-ലാണ് കാതറിന്റെ വിവാഹം നടന്നത്.






