Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് യുഎഇയിൽ മലയാളി യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഹെവി ട്രക്കിനകത്ത് ഉറങ്ങുന്നതിനിടെ പ്രവാസി മലയാളി യുവാവ് മരിച്ചു. ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ മസാഫിയിലാണ് സംഭവം നടന്നത്.

വടകര വള്ളിക്കാട് സ്വദേശിയായ അൻസാർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി ചെയ്തിരുന്ന ട്രക്കിനകത്ത് അൻസാറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തണുപ്പകറ്റുന്നതിനായി പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്ന് പുറപ്പെട്ട പുക ശ്വസിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നിലവിൽ മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer