ഫുജൈറ: യുഎഇയിൽ ഹെവി ട്രക്കിനകത്ത് കിടന്നു ഉറങ്ങവേ ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് യുവാവിന് ദാരുണാന്ത്യം. ഫുജൈറ മസാഫിയിലായിരുന്നു സംഭവം. വടകര വള്ളിക്കാട് സ്വദേശി അൻസർ (28) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.










