സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘മാലിക്ക്’ ട്രെയിലര്‍ പുറത്ത്

ഫാമിലി കോമഡി റോളുകളില്‍ നിന്നും ഒരു വലിയ മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് നടന്‍ രാജ്കുമാര്‍ റാവു. താരത്തിന്‍റെ അടുത്ത ചിത്രമായ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രം മാലിക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. രക്തരൂക്ഷിതമായ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകം ചെയ്യുന്ന ഒരു അധോലോക നായകനായാണ് രാജ്കുമാര്‍ ടീസറില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്.

മാലിക്ക് എന്ന ഗ്യാംങ്സ്റ്ററിന്‍റെ ജനനവും പോരാട്ടവും എല്ലാമാണ് ചിത്രത്തിന്‍റെ ട്രെയിലറില്‍ അനാവരണം ചെയ്യുന്നത്. മാസ് ഡയലോഗുകളും സംഘടനങ്ങളും നിറഞ്ഞ രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
റാവുവിന്റെ കഥാപാത്രം ഗ്യാങ് വാറുകള്‍ നയിക്കുന്ന ഒരു ലീഡറാണെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഹൻസൽ മേത്തയുടെ ‘ഒമേർട്ട’യ്ക്ക് ശേഷം രാജ്കുമാര്‍ റാവു അവതരിപ്പിക്കുന്ന ഡാര്‍ക്ക് കഥാപാത്രം ആയിരിക്കും മാലിക്കിലേത്. പുൽകിത് സംവിധാനം ചെയ്യുന്ന ചിത്രം ടിപ്സ് ഫിലിംസിന്റെയും ജയ് ഷെവക്രാമണിയുടെ നോർത്തേൺ ലൈറ്റ്സ് ഫിലിംസിന്റെയും ബാനറിൽ കുമാർ തൗറാനിയാണ് നിർമ്മിക്കുന്നത്.

സൗരഭ് സച്ച്ദേവയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 1980 കളിലെ അലഹബാദിൽ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. മാനുഷി ചില്ലാര്‍ ആണ് നായികയായി എത്തുന്നത്. സൗരവ് ശുക്ലയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement