തൃശ്ശൂർ: മമ്മിയൂർ ദേവസ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധിയിൽ വരുന്ന നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നു. സഹായം ആവശ്യമായ അർഹരായവർക്ക് അപേക്ഷ ഫോറം മമ്മിയൂർ ദേവസ്വം ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട വാർഡ് മെമ്പർ അല്ലെങ്കിൽ ജനപ്രതിനിധിയുടെ സാക്ഷ്യപത്രം, രോഗവിവരങ്ങൾ എന്നിവ സഹിതം ഡിസംബർ 25ന് മുമ്പായി എക്സിക്യൂട്ടീവ് ഓഫീസർ, മമ്മിയൂർ ദേവസ്വം, ഗുരുവായൂർ – 680 101 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487 2555425.






