കോട്ടയം: ജില്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമയ്ക്കു തിരികെ നൽകി ആശുപത്രിയിലെ അറ്റൻഡർ. ഇടുക്കി സ്വദേശി ജയ. സിക്കാണ് മോതിരം ലഭിച്ചത്.
അരപ്പവൻ തൂക്കമുള്ള മോതിരം അത്യാഹിത വിഭാഗത്തിൽ മേശപ്പുറത്ത് കടലാസിൽ ചുരുട്ടിവച്ച നിലയിലാണ് കണ്ടത്. ഉടൻ തന്നെ ജയ ഇത് പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപിച്ചു.
കുറച്ചു സമയത്തിനുള്ളിൽ മോതിരം കളഞ്ഞു പോയെന്ന പരാതിയുമായി ഉടമ കുറവിലങ്ങാട് സ്വദേശി മേരിക്കുട്ടി സെബാസ്റ്റ്യൻ എയ്ഡ് പോസ്റ്റിൽ എത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ജയയെ വിളിപ്പിച്ച് മേരിക്കുട്ടിക്ക് മോതിരം കൈമാറി.










