സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മെട്രോ രണ്ടാം ഘട്ട നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു

കൊച്ചി: കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കിലേക്കുള്ള രണ്ടാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൂണുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതിനിടയില്‍ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 80 ടണ്‍ ഭാരമുള്ള പിയര്‍ ക്യാപ് ഹെവി ഡ്യൂട്ടി ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളില്‍ ഉറപ്പിക്കുന്നത്.

ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ പാതയിലുള്ള 281 ആം നമ്പര്‍ തൂണിലാണ് ആദ്യ പിയര്‍ ക്യാപ് സ്ഥാപിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 284 വരെയുള്ള തൂണുകളിലും പിയര്‍ ക്യാപ് സ്ഥാപിക്കും. രാത്രി ഈ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിച്ചാണ് ജോലികള്‍ നിര്‍വ്വഹിക്കുന്നത്. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 22 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

മെട്രോപാതയ്ക്കുള്ള 670 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 228 പൈലുകളും ഉള്‍പ്പെടെ മൊത്തം 898 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 64 യു ഗര്‍ഡറുകളുടെയും 30 ഐ ഗര്‍ഡറുകളുടെയും 56 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement