Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാഫ് അംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

പുതിയ സർക്കാരിന്റെ പ്രവർത്തനം ആരംഭിച്ച ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ നടന്നുവരുന്നതിനിടെയാണ് ഈ രാജി സംഭവിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞാൽ വേഗത്തിൽ സ്റ്റാഫ് നിയമനം നടത്തിയ വകുപ്പുകളിൽ ഒന്നായിരുന്നു ആരോഗ്യവും ദേവസ്വവും.

രണ്ടാഴ്ചയുടെ ഇടവേളയിൽ ആണ് ഇരുവരുടെയും രാജി നടന്നത്. ആദ്യം ശ്രീലാൽ രാജിവെച്ചതിനു പിന്നാലെ ഗോവിന്ദരാജും രാജി സമർപ്പിക്കുകയായിരുന്നു. കെ. മുരളീധരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ശ്രീലാൽ. ഗോവിന്ദരാജ് സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥനാണ്.

Advertisement
WhiteswanTV Footer