കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരേ അധിക്ഷേപ പരാമർശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ബഹാഉദ്ദീൻ നദ്വിയുടെ പരാമർശം. ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാൽ, വൈഫ് ഇൻചാർജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവർ കൈയുയർത്താൻ പറഞ്ഞാൽ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിർത്ത് സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ നൂറ്റാണ്ടിൽ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തൊക്കെ പ്രവർത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് (വിവാഹംചെയ്തത് ). 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യത്വത്തെക്കുറിച്ച് പറഞ്ഞാൽ, നമ്മുടെ നാട്ടിലെ മന്ത്രിമാർക്കും എം പി മാർക്കും എം എൽ എ മാർക്കും ഒരേയൊരു ഭാര്യയെ ഉണ്ടാവുകയുള്ളു. എന്നാൽ ഇൻചാർജ് ഭാര്യമാർ വെറ്‌റെ ഉണ്ടാകും. വൈഫ് ഇൻ ചാർജ് എന്ന അങ്ങനെയൊരു പേര് പറയില്ലെന്ന് മാത്രം. അദ്ദേഹം പറഞ്ഞു.










