ക്വാലാലംപൂര്‍: ഇന്ത്യ-മലേഷ്യ സഹകരണത്തിന് പത്ത് കരാറുകള്‍ക്ക് ധാരണയായി. ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും വ്യക്തമാക്കി.
തമിഴ്‌സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകള്‍ക്കാണ് ധാരണയായിരിക്കുന്നത്. ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നില്‍ക്കുമെന്നും ഇരുപ്രധാനമന്ത്രിമാരും അറിയിച്ചു.










