കൊച്ചി: സൈജു കുറുപ്പ് നായകനായ ചിത്രം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഒടിടിയിലേക്ക് എത്തുന്നു. ഏപ്രില്‍ 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
2024ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘മോഹിനിയാട്ടം’ എത്തിയത്. ആദ്യഭാഗം തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും ഒടിടിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗം തിയേറ്ററുകളില്‍ തന്നെ മികച്ച വിജയം നേടി. ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിജയത്തിന് പിന്നാലെ ചിത്രം മെയ് 8ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗിന് എത്തും.
സൈജു കുറുപ്പിന്റെ 150-ാമത് ചിത്രമെന്ന പ്രത്യേകതയും ‘മോഹിനിയാട്ടം’ സ്വന്തമാക്കുന്നു. ജഗദീഷ്, വിനയ് ഫോര്‍ട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്‍, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായര്‍, ജിനില്‍ റെക്‌സ്, ജിവിന്‍ റെക്‌സ്, നിഷ്താര്‍ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സല്‍ഖാന്‍ വിജയ്, നായര്‍ ബാബു, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
കഥയും തിരക്കഥയും: കൃഷ്ണദാസ് മുരളി, വിഷ്ണു ആര്‍. പ്രദീപ്
ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷഫീഖ് വി.ബി, സംഗീതം: ഇലക്ട്രോണിക് കിളി
കലാസംവിധാനം: ദില്‍ജിത് എം.ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാ, ശബ്ദമിശ്രണം: വിപിന്‍ നായര്‍
വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, ചമയം: മനോജ് കിരണ്‍രാജ്
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സാംസണ്‍ സെബാസ്റ്റ്യന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സല്‍മാന്‍ കെ.എം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിതേഷ് അഞ്ചുമന, സ്റ്റില്‍സ്: വിഷ്ണു എസ്. രാജന്‍
മോഷന്‍ പോസ്റ്റര്‍: ഡോട്ട് VFX സ്റ്റുഡിയോ, പിആര്‍ഒ: എ. എസ്. ദിനേശ്
പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, മീഡിയ പ്ലാനിംഗ് & കണ്ടന്റ് ഡിസൈന്‍: പപ്പറ്റ് മീഡിയ




