ഡല്‍ഹി: നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍.
ഈ കേസിലെ പരാതിക്കാരിയെ പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ പീഡിപ്പിച്ചെന്ന കേസില്‍ താന്‍ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂര്‍ത്തിയായപ്പോള്‍ പീഡിപ്പിച്ചെന്ന മറ്റൊരു കേസില്‍ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോണ്‍സണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം.
ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.






