സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആറു വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത

പാലക്കാട്: ചിറ്റൂരില്‍ ആറ് വയസ്സുകാരന്റെ മരത്തില്‍ ദുരൂഹത വ‍ർധിക്കുന്നു. ഇരവങ്കാട് സ്വദേശികളായ മുഹമ്മദ് അനസ്-സൗഹിദ ദമ്ബതികളുടെ മകൻ സുഹാനെയാണ് കാണാതായി ഏകദേശം 21 മണിക്കൂറിന് ശേഷം വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെയും സാഹചര്യങ്ങളെയും ചൊല്ലി ദുരൂഹതകള്‍ ഏറുകയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുഹാൻ സഹോദരനുമായി പിണങ്ങി പുറത്തേക്ക് പോയതാകാം എന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കുട്ടിക്ക് തനിയെ ഇത്രയും ദൂരത്തേക്ക് ഒറ്റക്ക് പോകാൻ കഴിയില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു.

ആദ്യഘട്ടത്തില്‍ പോലീസ് നായ മണംപിടിച്ച്‌ എത്തിയ കുളത്തിലായിരുന്നില്ല മൃതദേഹം ഉണ്ടായിരുന്നത്. അവിടെനിന്ന് നൂറ് മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി സാധാരണ പോകാറില്ലാത്ത, എത്തിപ്പെടാൻ പ്രയാസമുള്ള ഒരു സ്ഥലത്താണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.

റോഡില്‍ നിന്ന് മാറിയുള്ള ഈ കുളത്തിലേക്ക് എത്തണമെങ്കില്‍ ചെറിയ പാലങ്ങളും ചാലുകളും കടക്കേണ്ടതുണ്ട്. ആറ് വയസ്സുകാരനായ കുട്ടിക്ക് ഇത്തരമൊരു വഴിയിലൂടെ തനിയെ പോകാൻ സാധിക്കില്ലെന്നാണ് നഗരസഭാ ചെയർമാനും നാട്ടുകാരും പറയുന്നത്. കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ഇതേ കുളത്തില്‍ ആളുകള്‍ കുളിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ്.

അപ്പോഴൊന്നും മൃതദേഹം ശ്രദ്ധയില്‍പ്പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. കൂടാതെ, കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച്‌ കുട്ടി അബദ്ധത്തില്‍ വഴുതി വീഴാനുള്ള സാധ്യതയും കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരെങ്കിലും കുട്ടിയെ ബോധപൂർവം അവിടെ എത്തിച്ചതാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആവശ്യം. സംഭവത്തില്‍ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement