ഗാന്ധിനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന് അടച്ച ഹോര്‍മുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടണ്‍ എല്‍പിജി വഹിച്ച് കൊണ്ടാണ് നന്ദാദേവി തീരത്തെത്തിയത്. ഇന്നലെ മറ്റൊരു കപ്പലായ ശിവാലിക് ഇന്ത്യയില്‍ എത്തിയിരുന്നു.
ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍, ഇറാനിയന്‍ നാവികസേനകള്‍ കപ്പലുകള്‍ക്ക് ആവശ്യമായ സുരക്ഷയും സഹായവും നല്‍കിയിരുന്നു. ഈ കപ്പലുകളുടെ വരവ് രാജ്യത്ത് ചെറിയ രീതിയിലെങ്കിലും ആശ്വാസം നല്‍കുന്നതായിരിക്കും.






