സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുസ്‌ലിം ലീഗിന്റെ മുദ്ര പേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന്‌ നരേന്ദ്ര മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റുക എന്നതാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍, എന്‍.ഡി.എ. മുന്നണി ഒരു ‘മിഷനി’ലാണ് (ദൗത്യം) ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ മുദ്രപേറുന്നതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നും ഉത്തര്‍ പ്രദേശിലെ സഹരാണ്‍പുരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 370-ല്‍ അധികം സീറ്റുകളില്‍ വിജയിക്കാതിരിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടമെന്നും മോദി പറഞ്ഞു. ഭരണത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധ കമ്മിഷന്‍ കൈപ്പറ്റുന്നതിലായിരുന്നു. ഇന്ത്യ മുന്നണിയും അധികാരത്തിലെത്തിയ ശേഷം കമ്മിഷന്‍ കൈപ്പറ്റാനാണ് ലക്ഷ്യംവെക്കുന്നത്. എന്നാല്‍ എന്‍.ഡി.എയും മോദിസര്‍ക്കാരും ഒരു മിഷനിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാജ്‌വാദി പാര്‍ട്ടി ഓരോ മണിക്കൂര്‍ കൂടുമ്പോഴും സ്ഥാനാര്‍ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിന് മത്സരിപ്പിക്കാന്‍ സ്ഥാനാര്‍ഥികളെപ്പോലും കിട്ടുന്നില്ലെന്നും മോദി പരിഹസിച്ചു. ശക്തികേന്ദ്രമായി പരിഗണിക്കുന്നിടത്തുപോലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെയും മോദി വിമര്‍ശിച്ചു. ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകളില്‍നിന്നും അഭിലാഷങ്ങളില്‍നിന്നും പൂര്‍ണമായി വേര്‍പെട്ടു നില്‍ക്കുന്നതാണ് കോണ്‍ഗ്രസ് പാർട്ടി എന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രകടന പത്രിക. സ്വാതന്ത്ര്യസമരകാലത്ത് മുസ്‌ലിം ലീഗിലുണ്ടായിരുന്ന അതേ ചിന്താധാരയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലും പ്രതിഫലിക്കുന്നത്. മുസ്‌ലിം ലീഗിന്റെ മുദ്രപേറിക്കൊണ്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രിക. ബാക്കിയുള്ളിടത്ത് ഇടതുപക്ഷത്തിന്റെ ആധിപത്യവും, മോദി പറഞ്ഞു.

Tags :

Recent News

Advertisement