മലപ്പുറം: ‘മലബാർ തീരത്തിന്റെ സാംസ്കാരിക പൈതൃകം’ എന്ന പ്രമേയത്തിൽ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം താനൂർ ഹെറിറ്റേജ് കാർണിവലിനോടനുബന്ധിച്ച് നാഷണൽ അക്കാദമിക് കോൺഫറൻസ് സംഘടിപ്പിച്ചു. ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. സബ്കലക്ടർ ദിലീപ് കെ. കൈനിക്കര മുഖ്യാതിഥിയായി. ചടങ്ങിൽ ഡോ. അബ്ദുറഹ്‌മാൻ ഹുദവി അധ്യക്ഷത വഹിച്ചു. ബശീർ ഹുദവി പട്ടാമ്പി ഉപഹാര സമർപ്പണം നടത്തി.
അക്കാദമി കോൺഫറൻസ് ജസീമുൽ ഫർഹാൻ കെ.പി നിയന്ത്രിച്ചു. മുസവ്വിർ കെ.ടി തൃപ്പനച്ചി, ബാസിത് നല്ലൂർ, മൻസൂർ പാങ്ങ്, ഫത്വീൻ കടമേരി, അബ്ദുല്ല ടി. , മുഹമ്മദ് ആദിൽ, അമ്മാർ അലി, റിയാൻ കുഴിമണ്ണ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.കോൺഫറൻസിന്റെ സമാപന സെഷനിൽ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി.
സി.പി മുഗീസ് ഹുദവി, സി.പി ബാസിത് ഹുദവി സംബന്ധിച്ചു.ഹെറിറ്റേജ് കാർണിവലിനോടനുബന്ധിച്ച് ആവേദക സംഗമവും നടന്നു. പ്രൊഫ. വി.പി ബാബു അധ്യക്ഷത വഹിച്ചു. എ.പി മുഹമ്മദ് ശരീഫ്, അഡ്വ. പി.പി ആരിഫ്, എം.പി ഹംസക്കോയ, അബ്ദുസ്സലാം മാമുണ്ണി മുസ്‌ലിയാരകത്ത്, എം.എം അബ്ദുസത്താർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ശാദിൻ ചിറമംഗലം സ്വാഗതവും അമീൻ ആമയൂർ നന്ദിയും പറഞ്ഞു.










