സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്.

1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

അഞ്ച് മണി വരെ നില്‍ക്കണമെന്നാണ് കോടതി നിര്‍ദേശം. കേസില്‍ ഒമ്പതാം പ്രതിയായ പി. സരിന്‍ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എല്‍.എയായിരുന്നു ഷാഫി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

ന്യൂഡൽഹി: ‌മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പാർട്ടിയുടെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ

Read More »

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുംമണിക്കൂറുകളിൽ മഴ പെയ്യാൻ സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Read More »

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ്

Read More »

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി

Read More »

യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യും

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും

Read More »

മോഷണക്കേസിൽ ഭാര്യ പിടിയിലായതിന്റെ മനോവിഷമത്തിൽ യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം: ഭാര്യ മോഷണകേസിൽ റിമാൻഡിലായതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ താമസിച്ചിരുന്ന റഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ 16-ാം തീയതി അഞ്ചലിൽ

Read More »
Advertisement