തൃശ്ശൂർ : ചാലക്കുടി കോടശ്ശേരിയില്‍ എന്‍ഡിഎയുടെ ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി. മൂന്നാം വാര്‍ഡ് ചന്ദന കുന്ന് ഭാഗത്ത് വെച്ചിരുന്ന മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിന്ദു ഭാസിയുടെ പ്രചരണാര്‍ത്ഥം വെച്ച ബോര്‍ഡുകള്‍ ബ്ലേഡ് ഉപയോഗിച്ച് കീറി നശിപ്പിച്ചിരിക്കുകയാണ്.
സിപിഎം ശക്തിയുള്ള മേഖലയില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം കണ്ട് ഭയപ്പെട്ടിടാണ് ബോര്‍ഡുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്ന് എന്‍ഡിഎ ഭാരാവാഹികള്‍ ആരോപിച്ചു. ബിന്ദു ഭാസിയുടെ ചീഫ് ഇലക്ഷന് ഏജന്റ് ഇത് സംബന്ധിച്ച് ചാലക്കുടി പോലീസില്‍ പരാതി നല്കി.










