കോട്ടയം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോട്ടയം നഗരസഭയിൽ 29 ഡിവിഷനുകളിൽ സ്ഥാനാർഥികളെ അന്തിമമായി തീരുമാനിച്ച് എൻഡിഎ. ടി.ആർ. അനിൽകുമാർ, റീബ വർക്കി, വിനു ആർ. മോഹൻ, ദിവ്യ സുജിത് എന്നിവർ സിറ്റിങ് കൗൺസിലർമാരാണ്. ടി.എൻ. ഹരികുമാർ കഴിഞ്ഞ സഭയിൽ ഇല്ലായിരുന്നുവെങ്കിലും മുമ്പ് കൗൺസിലറായിരുന്നു. ബിഡിജെഎസിന് കഴിഞ്ഞ തവണ നാല് സീറ്റുകളാണ് കൊടുത്തത്. അവസാന സ്ഥാനാർഥി പട്ടിക ഇപ്രകാരമാണ്.
എൻ ഡി എ സ്ഥാനാർഥി പട്ടിക
വാർഡ് ഒന്ന്-ഗാന്ധിനഗർ നോർത്ത്-പി.ഡി. ഉഷ, വാർഡ് അഞ്ച്-നട്ടാശേരി-ദിവ്യ സുജിത്, വാർഡ് ആറ്-പുത്തേട്ട്-വിനു ആർ. മോഹൻ, വാർഡ് ഏഴ് -കുമാരനല്ലൂർ ടൗൺ-ടി.ആർ. അനിൽകുമാർ, വാർഡ് ഒൻപത്-പുല്ലരിക്കുന്ന്-ബിജുകുമാർ പാറയ്ക്കൽ, വാർഡ് 10-മള്ളൂശ്ശേരി-രേവമ്മ വിജയനാഥൻ, വാർഡ് 11-നാഗമ്പടം നോർത്ത് -എം.ബി.സന്തോഷ്, വാർഡ് 14-മൗണ്ട് കാർമൽ-സി.എസ്. സ്വപ്ന, വാർഡ് 16-ദേവലോകം-ജെസി സുനിൽ, വാർഡ് 18-കളക്ടറേറ്റ്-റീബാ വർക്കി, വാർഡ് 19- ഈരയിൽക്കടവ്-ടി.എൻ. ഹരികുമാർ, വാർഡ് 20-കത്തീഡ്രൽ- അജയ് ജോസഫ് കൊണ്ടോടി, വാർഡ് 22-ട്രാവൻകൂർ സിമന്റ്സ്-വി.എസ്. രാജീവ്, വാർഡ് 23- മുപ്പായിക്കാട്-അരുൺ മൂലേടം, വാർഡ് 24-മൂലവട്ടം- ബബിത കണ്ണൻ, വാർഡ് 27 -പവ്വർഹൗസ്-പി.സി. അനു, വാർഡ് 28-പന്നിമറ്റം-എബി കുര്യാക്കോസ്, വാർഡ് 30 -പാലമൂട്-കെ.കെ. വിതീഷ്‌കുമാർ, വാർഡ് 39-ഇല്ലിക്കൽ-ടി.ടി. സന്തോഷ്, വാർഡ് 40-പുളിനാക്കൽ- ടി.ആർ. അനിത, വാർഡ് 41-പള്ളിക്കോണം-വി.പി. മുകേഷ്, വാർഡ്42-താഴത്തങ്ങാടി-അഡ്വ.പി.ജി. ശ്രീകേഷ്, വാർഡ് 44-തിരുവാതുക്കൽ-സിന്ധു അജിത്, വാർഡ് 47-മിനി സിവിൽ സ്റ്റേഷൻ-സിന്ധു എസ്. പ്രഭു, വാർഡ് 49-പഴയസെമിനാരി -ഹരി കിഴക്കേകുറ്റ്, വാർഡ് 50- വാരിശ്ശേരി-മോളി ചാക്കോ, വാർഡ് 51-തുത്തൂട്ടി-വി.ടി. മിലാന, വാർഡ് 52 -ടെംപിൾ വാർഡ്-വിമല എം. നായർ, വാർഡ് 53-ഗാന്ധിനഗർ സൗത്ത് -കെ.കെ.രാജേഷ്.










