ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാം ത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും നീരജ് മെഡല്‍ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്.
കഴിഞ്ഞ ഒളിമ്പിക്സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗള്‍, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗള്‍ എന്നിങ്ങനെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം.
ഒരു ഘട്ടത്തില്‍ പോലും 85 മാര്‍ക്ക് കടക്കാന്‍ നീരജിന് കഴിഞ്ഞില്ല. ദോഹ ഡയമണ്ട് ലീഗില്‍ കരിയറില്‍ ആദ്യമായി 90 കടന്നിരുന്നു. അതേസമയം സച്ചിന്‍ യാദവിനും മെഡല്‍ നഷ്ടമായി. 86.27 മീറ്റര്‍ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ടിനാണ് സ്വര്‍ണ്ണം(88.16 മീറ്റര്‍), ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെള്ളി (87.38), അമേരിക്കയുടെ കര്‍ട്ടിസ് തോംസണ് വെങ്കലം( 86.67).






