തൃശ്ശൂർ: ഗുരുവായൂർ– തൃശൂർ റൂട്ടിൽ യാത്രക്കാർ വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. ഈ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ സർവീസ് ആരംഭിക്കുന്നതോടെ ദിവസേന ഗുരുവായൂർ ക്ഷേത്രദർശനത്തിനും തൊഴിൽ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. തിരക്കേറിയ ബസ് സർവീസുകളിലേക്കുള്ള ആശ്രയം കുറയുകയും സമയലാഭം സാധ്യമാകുകയും ചെയ്യും. സർവീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും ഉടൻ അറിയിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.






