Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പുതിയ പേവാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും സജ്ജമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ വികസന കുതിപ്പിന് കരുത്തേകി പുതിയ പേ വാർഡിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമ്മാണം പൂർത്തിയായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പേ വാർഡ് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് മുകളിലായി 2217 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജമാക്കിയ വാർഡിൽ രോഗികൾക്കായി എട്ട് മുറികളാണുള്ളത്.

സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് 2485 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മിച്ചത്. ഇതിന്റെ മുകൾനിലയിൽ വിശാലമായ ഫാർമസി സ്റ്റോറും നഴ്സിംഗ് സൂപ്രണ്ടിന്റെ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ 10838 ചതുരശ്ര അടിയിൽ പുതിയ കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നാഷണൽ ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ ‘നിർമിതി’യാണ് രണ്ട് നിലകളിലായുള്ള ഈ കെട്ടിടത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. പുതിയ സൗകര്യങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer