Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേവമാതാ കോളേജിൽ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്’ അന്തർദേശീയ കോൺഫറൻസ് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ദേവമാതാ കോളേജ് (ഓട്ടോണമസ്) ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. കെ. ജയരാജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന മാറ്റങ്ങളെക്കുറിച്ചും പദാർത്ഥ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന കോൺഫറൻസിൽ, ജർമ്മനിയിലെ വിൽഡോ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ പ്രൊഫ. ക്രിസ്റ്റ്യൻ ഡ്രെയർ മുഖ്യപ്രഭാഷണം നടത്തി. ‘അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് ആൻഡ് കോമ്പോസിറ്റ്സ് ഫോർ എമർജിംഗ് ആപ്ലിക്കേഷൻസ്’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം.

കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, ഫിസിക്സ് വകുപ്പുമേധാവി ഡോ. സജി അഗസ്റ്റിൻ, കോൺഫറൻസ് കൺവീനർ ഡോ. ടീനാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

രാജ്യത്തിനകത്തും വിദേശത്തുമുള്ള വിവിധ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർഥികളും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സെഷനുകളിലായി നൂതന വിഷയങ്ങളിൽ പ്രബന്ധ അവതരണങ്ങളും നടക്കും. സമ്മേളനം ജനുവരി 8-ന് സമാപിക്കും.

Recent News

Advertisement
WhiteswanTV Footer