തൃശ്ശൂർ: സഞ്ജീവനി സമിതിയുടെ പുതിയ സംരംഭമായ സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ പുതിയ വാഹനത്തിന്റെ സമർപ്പണവും, പുതിയ ഡയാലിസിസ് മെഷീന്റെ പ്രവർത്തന ഉദ്ഘാടനവും നടത്തി. സേവാ ശക്തി ഫൗണ്ടേഷൻ, ശാന്തിമഠം (ആയുർവേദം) നൽകിയതാണ് വാഹനം. ഊരകം സഞ്ജീവനി ബാലികാസനത്തിൽ വെച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയറിനായുള്ള വാഹനത്തിന്റെ സമർപ്പണം ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് നിർവ്വഹിച്ചു.
സഞ്ജീവനി ഡയാലിസിസ് യൂണിറ്റിനായി ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡ് സംഭാവനയായി നൽകിയ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം ദേശീയ സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി. രാജീവ് കെ.വി നിർവ്വഹിച്ചു.
ചടങ്ങിൽ സഞ്ജീവനി സമിതി ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു. വിശിഷ്ട അതിഥികളായി പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കെ.എസ്.ഇ ലിമിറ്റഡ് ജനറൽ മാനേജർ . അനിൽ, സേവാഭാരതി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് . റിഷിൻ സുമൻ തുടങ്ങിയവർ സംബന്ധിച്ചു.






