കാസര്‍ഗോഡ്: മണ്ഡലത്തില്‍ കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഷാജിയെ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ശക്തമായ ആവശ്യവുമായാണ് ‘മുസ്ലിം ലീഗുകാര്‍’ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
”കാസര്‍ഗോഡിന്റെ നാശം ഇവിടെ തുടങ്ങുന്നു” എന്നാണ് എഴുതിയിരിക്കുന്നത്. ഷാജിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകളില്‍, അദ്ദേഹത്തെ പരാജയപ്പെടുത്തേണ്ടത് നാട്ടിലെ നല്ലവരായ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. പുറത്തുനിന്നുള്ള ‘ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ’ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും, കാസര്‍ഗോഡ് നിന്നുള്ളവര്‍ തന്നെ സ്ഥാനാര്‍ത്ഥിയായാല്‍ മതി എന്നുമുള്ള ധ്വനിയാണ് പോസ്റ്ററുകളിലെല്ലാമുള്ളത്.






