സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചുമരെഴുത്തിന് ഇനി ആള് വേണ്ട; ‘ചുവര്‍ബോട്ട്’ ഇറക്കി രമേഷ് പിഷാരടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുമരെഴുത്ത്. വളരെ നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തിടും. ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുക. എന്നാല്‍ ഇത്തവണ പരമ്പരാഗത രീതിയില്‍ നിന്ന് മാറി യന്ത്രം ആ പണി ചെയ്യും. ‘ചുവര്‍ബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയില്‍ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവര്‍ബോട്ട്’ വികസിപ്പിച്ചെടുത്തത്. സിഎന്‍സി വാള്‍ സ്‌പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

മലയാളമടക്കം ഏത് ഭാഷയിലും എഴുതും. എഴുത്ത് മാത്രമല്ല, ചിത്രവും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവര്‍ത്തനം. രണ്ടുമുതല്‍ മൂന്നുമീറ്റര്‍വരെ നീളമുള്ള ചുമരില്‍ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.