തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ പരിഗണിക്കരുതെന്ന് ആവർത്തിച്ച് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റ് അംഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം കൊടുക്കരുത്. അങ്ങനെ ആരെയെങ്കിലും പരിഗണിച്ചാൽ കൂടുതൽ ആളുകൾ വരും. അത് ഒഴിവാക്കാൻ എംപിമാർ ആരെയും പരിഗണിക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.
ഇങ്ങനെ പറയുന്നതിനാൽ കെ സുധാകരന് തന്നെ കാണുന്നത് ചതുർത്ഥിയാണ്. നിലവിൽ എംപിമാർക്ക് അവരുടേതായ ചുമതലകൾ ഉണ്ട്. അത് കൃത്യമായി നിർവ്വഹിച്ചാൽ മാത്രം മതി. എംപിമാർ മത്സരിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലങ്ങൾ, കോന്നിയും കണ്ണൂരും സ്ഥാനാർഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥി മോഹത്തിന് തിരശീല വീഴും. തന്നെ അപമാനിച്ച, അവഹേളിച്ച, അപകീർത്തിപ്പെടുത്താൻ ശ്രമിച്ച, പാർട്ടി വരുദ്ധ പ്രവർത്തനം നടത്തുന്ന ആരെങ്കിലുമാണ് സ്ഥാനാർഥിയായി വരുന്നതെങ്കിൽ അത് പാർടിക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും ബാലകൃഷ്ണൻ പെരിയയെ ഉദ്ദേശിച്ച് ഉണ്ണിത്താൻ നല്കി.






