സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീഖ് പിടിയിൽ

കോഴിക്കോട്: കൈതപ്പൊയിൽ നോളജ് സിറ്റിക്ക് അടുത്തുള്ള വീട്ടിൽ നിന്നും പതിനഞ്ചു പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും കളവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന വെന്താട്ടിൽ റഫീക്കിനെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാള് ഇപ്പോൾ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടിയത്.

താമരശ്ശേരി ഡി.വൈ. എസ്.പി പി. അലവിയുടെ നേതൃത്വത്തിൽ കേരളത്തിലെ സമാന രീതിയിലുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന കിട്ടിയത്. കളവ് നടത്തിയ പത്ത് പവൻ ആഭരണങ്ങളും രൂപയും വീട്ടിൽ ഒളിപ്പിച്ച നിലയിൽപോലീസ് കണ്ടെടുത്തു. മേപ്പാടിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയ മുപ്പത്തിനാല് ഗ്രാം സ്വർണവും കണ്ടെടുത്തു.

ഡിസംബർ മാസം 28 ന് പുലർച്ചെയാണ് ഗൾഫിലും, താമരശ്ശേരിയിലും ട്രാവൽ ഏജൻസി നടത്തുന്ന വേഞ്ചേരി അരിയാർ കുന്നത്ത് ഷൈജലിൻ്റെ വീട്ടിൽ കളവ് നടന്നത്. വീട് പൂട്ടി ഊട്ടിയിൽ പോയ സമയത്താണ് കളവ് നടന്നത്. പുലർച്ചെ മൂന്ന് മണിക്ക് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്. റൂമിൻ്റെ ഡോറും തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം പ്രതി സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് ഊരിയെടുത്ത് അടുത്ത് നിർമ്മാണം നടക്കുന്ന വീടിന്റെ വെള്ള ടാങ്കിൽ ഇട്ടിരുന്നു. പ്രതി ബൈക്കിൽ വൈകുന്നേരം അടിവാരം,പുതുപ്പാടി ഭാഗങ്ങളിൽ കറങ്ങിയാണ് ആളില്ലാത്ത വീട് കണ്ടെത്തിയത്.

2017 ൽ മലപ്പുറം ,തൃശൂർ, ജില്ലകളിൽ നിരവധി വീടുകളിലും, വാഹനങ്ങളും കവർച്ച നടത്തിയതിന് പിടിക്കപ്പെട്ടു ജയിലിൽ കിടന്നതാണ് .പിന്നീട് മേപ്പാടിയിൽ ഭാര്യ വീടിനടുത്ത് വാടക വീടുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് , കച്ചവടം നടത്തുകയാണ് എന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. മോഷണം നടത്തിയ ബൈക്കുകളാണ് ഇയാള് കവർച്ചയ്ക്ക് ഉപയോഗിക്കുന്നത്.

2024 ഓഗസ്റ്റ് മാസം കൈതപ്പൊയിൽ വെഞ്ചേരിയുള്ള തോട്ടായിക്കുന്നുമ്മൽ അബ്ദുല്ല എന്നാളുടെ വീട് പൊളിച്ച് മൂന്ന് പവൻ സ്വർണവും 200 ഡോളറും 7000 സൗദി റിയാലും ,2500 ഈജിപ്ഷ്യൻ പൗണ്ടും കവർച്ച നടത്തിയതും ഇയാളാണ്. കൂടാതെ പല ജില്ലകളിലും കൂടുതൽ കവർച്ച ഇയാൾ നടത്തിയതായി വിവരമുണ്ട്.

കോടഞ്ചേരി ഇൻസ്പെക്ടർ സന്തോഷ് കളത്തിൽ,എസ്.ഐ കെ.എസ്.ജിതേഷ് , സ്പെഷ്യൽ സ്ക്വാഡ് എസ്. ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി പി ഒ ജിനീഷ് ബാലുശ്ശേരി, കോടഞ്ചേരി സ്റ്റേഷനിലെ എ. എസ് ഐ. എ.ബി.ബിനേഷ് , സീനിയർ സി.പി.ഒ സി. കെ.ഷനിൽ കുമാർ, ആർ. റജിലേഷ് , കെ.ടി റബീഷ്, സുനിൽ കുമാർ,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement